Sunday, November 30, 2008

Dear Terrorist: I am still alive; what can u do more…

Dear Terrorist: I am still alive; what can u do more…
Dear Politician: I am still alive; where were u….
I am still an Indian!!!!*

ഇതിൽ കുറഞ്ഞ വാക്കുകളിൽ എങ്ങിനെ ഇതിനെതിരെ പ്രതികരിക്കും. അറുപതിലേറെ മണിക്കൂർ ഇന്ത്യയെ വെറുമൊരു ജീവചവമാക്കി വെന്റിലേറ്ററിൽ ഇട്ട നരഭോജികളോടു ഇതിൽ കൂടുതൽ നാമെന്തു പറയും.

അതെ ഞാനിന്നും ജിവിചിരിക്കുന്നു. അതു ഒരു തീവ്രവദിയുടേയും ദയ കൊണ്ടല്ല.
ഒരു രാഷ്ട്രീയ കോമരങ്ങളുടേയും ദയയും സംരക്ഷണം കൊണ്ടല്ലത്.

സ്വന്തം ജീവൻ ബലി കൊടുത്ത് ഒരു രാജ്യത്തിന്റെ മാനത്തിനായി, അവിടുത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി വെള്ളവും ഭക്ഷണവുമില്ലതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളുടെ രക്ഷാകവചമയതു നിങ്ങളാണെന്ന് ഞങ്ങളിന്നു തിരിച്ചറിയുന്നു. ഞങ്ങൾക്ക് സ്വൈരമായി ജീവിക്കാൻ വേണ്ടിയിട്ടാണ് നിങ്ങളുടെ നിണമൊഴുകിയതു. ഞങ്ങൾക്കു വേണ്ടി ത്യജിച്ച നിങ്ങളുടെ ജീവിതത്തിനു പകരം തരാൻ ഒരു പിടികണ്ണീർ പൂക്കൾ മാത്രയുള്ളു ഞങ്ങളുടെ കൈയിൽ.

അതു കൊണ്ടുതന്നെയാണു ഒറ്റ മകൻ നഷ്ട്ടപെട്ടപ്പൊഴും ഉണ്ണിക്രിഷ്ണനെന്ന ആ പിതാവു് സമനില കൈവിടാതെ പറഞ്ഞത് ഇത് എന്റെ നഷ്ട്ടമല്ല ഒരു രാജ്യത്തിന്റെ നഷ്ട്ടമാണെന്ന്. പിന്നെന്തിന്നു ഞാൻ കരയണം. ആ പിതാവിന്റെ കാൽക്കലെന്റെ കണ്ണീർ പ്രണാമം.

ഒരു കളിയിൽ ഒന്നു ശോഭിച്ചാൽ, ഒരു സൌന്ദര്യ മത്സരത്തിൽ സ്വന്തം മേനി അഴകു കാണിച്ചു കൈയടി വാങ്ങിയാൽ, അവർ വന്നിറങ്ങുന്ന വീമാന താവളം മുതൽ വീടുവരെ പൂചെണ്ടുകളുമായി അനുകമിക്കുന്ന നമ്മുടെ മന്ത്രി പുങ്കവന്മാരെയൊന്നും സന്ദീപിന്റെ മരണാന്തര ചടങ്ങുകളിലൊന്നും നമ്മുക്ക് കാണാൻ കഴിഞ്ഞില്ല. ഒരു സത്കർമ്മമല്ലേ അവരുടെ സാന്നിദ്ധ്യം കൊണ്ട് അത് നശിപ്പിക്കതിരുന്നതിനു ആരോടാണ് നന്ദി പറയേണ്ടത്…ഇന്നു ഈ ദുഷ്ട്ട രാഷ്ട്രീയ ശക്തികളെ കാണണ്ടയെന്നു പറയാനുള്ള തന്റേടം കാണിച്ച ആ പിതാവിന്റെ ഒരംശം ധൈര്യം നമ്മൾക്കില്ലാതെ പോയതിൽ ഞാൻ ലജ്ജിക്കുന്നു.

സ്വന്തം രാജ്യത്തിനെ ഒറ്റു കൊടുക്കുന്ന തീവ്രവാദികളുടെ കൂടെ നിന്നു വെടിയേറ്റു മരിച്ച മകന്റെ ശവശരീരം കാണണ്ട എന്നു പറഞ്ഞ അമ്മയുടെ വാക്കുകളിൽ നിഴലിച്ച രാജ്യ സ്നേഹത്തിന്റെ മങ്ങിയ നിറമല്ല ഇന്നു ഈ അച്ച്ഛന്റെ വക്കുകളിലുള്ളത്.

Terrorism have no face, but have an open agenda.
Politician have a face, but have a hidden agenda.*

*കടപ്പാടു്: NDTV

6 comments:

  1. ്‌എനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം..താങ്ക്‌സ്‌ണ്‌ട്ട്‌ട്ടോ...

    ReplyDelete
  2. ............. :) ആദരാഞ്ജലികള്‍ ........... നിണമോഴുകിയ വഴികളിലൂടെ... ധീരമായി മുന്നേറാം...

    ReplyDelete
  3. എന്താ മാഷേ ഈ സ്ടോന്ഷിയ.... ?

    ReplyDelete
  4. Distonshia is nothing but a slip of tongue. അതും ഒരു പറ്റം സുഹൃത്തുക്കളുടെ ലെഹരി പതയുന്ന സദസ്സില്‍ വച്ചായപ്പോള്‍ എങ്ങിനെയോ ആ വാക്ക് കയറി ഹിറ്റായി. കടപ്പാട് പ്രസുവിനോട്. ഇന്നു ആ വാക്ക് കൂട്ടായ്മയുടെ, ഒരു ബസ്സ് സ്റ്റോപ്പ്ന്റെ, പിന്നെ ഇപ്പൊ ഈ ബ്ലോഗന്റെ നാമമാണ്. ഡിസ്റ്റൊൻഷ്യ എന്ന ഒറ്റ വാക്കിന് പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. വികടിപ്പിച്ചാല്‍ ഒരു പക്ഷെ പല അര്‍ത്ഥങ്ങള്‍ ഉണ്ടായേക്കും.

    ReplyDelete
  5. പഹയന്‍, നന്ദി.
    നിനക്കേറ്റവും വിലപെട്ട പിറന്നാള്‍ സമ്മാനത്തിനുള്ള കമന്റ് അവിടെ ഇടാം.
    പകല്കിനാവ്ന്‍:
    ഇതു വഴി വന്നതിനും, ആ ദേശ സ്നേഹം തുളുമ്പുന്ന കമന്റിനും നന്ദി.

    ReplyDelete