Thursday, November 20, 2008

ഡിസ്റ്റോൺഷ്യയുടെ 2008ലെ ഓണം. (ഓന്നാം ഭാഗം)


ഓണമെന്നു കേൾക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ മിന്നിമറയുന്ന ഒരുപാടു സങ്കല്പങൾ ഉണ്ടാവും. പൂക്കളം, ഒണകോടി, കൈകൊട്ടികളി, ഒണസദ്യ, അങ്ങിനെയുള്ള ഒരുപാടു പേജുകളിലേക്ക് ലിങ്ക് കൊടുക്കാൻ മാത്രമുള്ള ഓർമ്മകൾ കൈവശമുള്ളവരാണു നമ്മൾ മലയാളികളെന്ന് ആർക്കും സംശയമുണ്ടാവില്ല. ഈ നൊസ്റ്റാൾജിക്ക് ഇവെന്റ്സാണു എന്നെ എപ്പോഴും ഓണം ഒരു വക്കേഷൻ കാലമായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് നിങ്ങളാരും തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. എന്റെ മക്കളുടേയും കെട്ട്യോളുടേയും ഒഴിവു തന്നെയാണു അതിന്റെ പിന്നിലെ ഡ്രൈവിങ്ങ് ഫോർസ്.

ഉത്രാടത്തിന്റ അന്നു ഉച്ചയോടെ ഇക്കുറിയും ഞാൻ നാട്ടിലെത്തി. നാട്ടിലെത്തിയാൽ ഞങ്ങളെല്ലാവരും (ഈ ഞങ്ങളെന്നു പറഞ്ഞാൽ ഡിസ്റ്റൊൺഷ്യ ക്ലബിന്റെ അംഗങ്ങളായിട്ടുള്ള പ്രവാസികൾ) നിർബന്ധമായും അരവിന്ദേട്ടന്റെ ചായപ്പിടികയും റാസിലാലിന്റെ കടയുമുൾപെടുന്ന ക്ലബ്ബ് പരിസരത്ത് നേരിട്ടെത്തി ഹാജർ രേഖപെടുത്തി പനിനീരു തെളിക്കാനുള്ള വഴിപാടായി ആയിരം രൂപ, പേരും നാളും പറഞ്ഞു രസീതാക്കണം. വെള്ളവും, ടച്ചിങ്സും, മറ്റു രംഗ സജ്ജികരണങ്ങളും ഒരുക്കുന്നതിൽ തനിക്ക് ഒരു എതിരാളിയില്ലന്നു സംശയലേശമന്യേ തെളിയിച്ചിട്ടുള്ള ഷിനു തന്നെയാണു സ്മോളിങിന്റെ സംഘാടക സമിതി പ്രെസിഡെന്റ് കം ട്രഷറർ.

അതിനു വേണ്ടി ഷിനുവിനെ സമീപിച്ചപ്പോഴാണു ഓണം പ്രമാണിച്ചു സനു നാട്ടിൽ വന്നിട്ടുള്ളതിനാൽ തത്ക്കാലത്തേക്ക് ബുക്കിങ്ങ് എടുക്കുന്നില്ലന്ന് അറിഞ്ഞത്. സനൂന്നു പറഞ്ഞാൽ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണു. അത്യാവശ്യം ഗുണ്ടായിസവും കള്ളു കുടിയൊക്കെയുണ്ടെങ്കിലും സത്യം പറയണമല്ലോ അതിന്റെ അഹംങ്കാരമൊന്നും അവനില്ല. ഡിസ്റ്റൊൺഷ്യ ക്ലബ്ബിന്റെ സ്ഥാപക നേതാവ്, ക്ലബ്ബിലെ അംഗങ്ങളുടെ സ്വഭാവത്തിനു അനുയോജ്യമായി നിഘണ്ടുവിലില്ലാത്ത (പ്രത്യേകിച്ചു ഒരു അർത്ഥവുമില്ലാത്ത) ഡിസ്റ്റൊൺഷ്യ എന്ന പേരു കണ്ടു പിടിക്കാനുള്ള മിടുക്ക് അവനുമാത്രമേയുള്ളു. അതു ക്ലബ്ബിലെ വെറും ഡിസ്റ്റൊൺഷ്യക്കാരായ ഞങ്ങളൊക്കെ രണ്ടെണ്ണം അടിക്കുമ്പോൾ അവനെ പറ്റി പറയുന്ന കമ്മെന്റുകളിൽ ഒന്നു മാത്രമാണു.

അവനു ഇതിലും തറയാവാൻ പറ്റുമെന്ന് എനിക്കു മനസ്സിലായത് ഇത്ര ചെറുപ്പത്തിലെ ദുബായിലെ ഒരു കമ്പനിയുടെ മിഡിലീസ്റ്റ് മാനേജരും പിന്നെ ഒരു കമ്പനിയുടെ ജനറൽ മാനേജറുമൊക്കെ ആയപ്പോളാണു്. അവൻ ഈ നിലയിലെത്തിയതു കൊണ്ട് നാട്ടുക്കാർക്കുണ്ടായ ഗുണം എന്താണെന്നു ചോദിച്ചാൽ നാട്ടിൽ വായിൽ നോട്ടത്തിൽ Phd എടുത്തിട്ടുള്ള ഒരുപാടെണ്ണത്തിനെ ഇവിടെ ദുബായിൽ കൊണ്ടു വന്നു ടൈയൊക്കെ കെട്ടിച്ചു സെയിത്സുമാൻ തൊട്ടു സൂപ്പർവൈസർ വരെ ആക്കി എന്നുള്ളതാണു്. ഇതു കൊണ്ട് നാടൊന്നു നന്നായെങ്കിലും ദുബായിൽ സുപ്പർമാർക്കറ്റിൽ മൊബൈൽ കൌണ്ടറിന്റെ മുന്നിൽ കൂടി കടന്നു പോകുന്ന ഞങ്ങളുടെ അടുത്തുള്ള പെൺകുട്ടികളൊക്കെ തിരിഞ്ഞുനോക്കി നടന്നിട്ടു ഒരോ റാക്കിലിടിച്ച് വരുത്തുന്ന അപകടങ്ങൾ കൂടി എന്നു മാത്രം. അല്ല അവരെ പറഞ്ഞിട്ടും കര്യമില്ല. നേരെ ചൊവ്വെ ഒരു പ്രേമലേഖനം പോലും എഴുതാൻ അറിയത്ത ഇവരൊക്കെ ടൈയും കളസവും ഒക്കെ ഇട്ടു എന്തു പണിയാണു ചെയ്യുന്നതെന്നറിയുനുള്ള ഒരു ആകാംഷ കൊണ്ട് തിരിഞ്ഞു നോക്കുന്നതണു അല്ലാതെ വെറെ ഒന്നും ചിന്തിക്കണ്ടാട്ടോ!!

സനു നാട്ടിലുള്ള സ്ഥിതിക്കു ഇന്നു രാത്രി മേപ്പുറത്ത് (റോഡ് മുകൾ ഭാഗത്തും വീടുകളൊക്കെ താഴത്തും ആയതു കൊണ്ട് ഞങ്ങൾ റോഡുള്ള് ഭാഗത്തിനെ മേപ്പുറം എന്നാണു പറയാറു) റിയാലിറ്റി ഷോയുടെ മിനിമം ഒരു റൌണ്ടിനുള്ള സ്കോപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ആരാണു എലിമിനേറ്റ് ആയതെന്നു പിറ്റേ ദിവസം കാലത്ത് അരവിന്ദേട്ടന്റെ ചായ പീടികയിൽ ഫ്ലേഷ് ന്യുസായി സ്ക്രൊൾ ചെയ്യപെടും. പിന്നെ ശരത്തിന്റേയും, ശ്രീകുട്ടന്റേയുമൊക്കെ റോൾ കാലത്തുതന്നെ ചായപീടികയിൽ എത്തുന്ന കരണവന്മാർ ഏറ്റെടുക്കുകയാണു പതിവു്.

രാത്രി കാക്കരിപ്പനൂട്ടി ആറാപ്പു വിളിച്ചതിനു ശേഷം ഞങ്ങൾ ഡിസ്റ്റൊൺഷ്യ ക്ലബ്ബ് പരിസരത്തെ ലക്ഷ്യമാക്കി നീങ്ങി. അങിനെ വട്ടം കൂടിയിരുന്നു ദുബായിലുള്ള മറ്റു കൂട്ടുകാരെയൊക്കെ കുറ്റം പറഞ്ഞു ഞാനൊരു പുണ്യാളനായി ഇരിക്കുക്കയായിരുന്നു. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ എപ്പോഴും രണ്ടു കട്ട കൂട്ടിയിട്ടു പിടിക്കുകയെന്നുള്ളത് നമ്മുടെ ഒരു ഹോബിയാണല്ലോ. പറയുന്നത് പ്രത്യേകിച്ചും ശ്രീകുമാറിനേയും, സുഷിയേയും, മനോജിനെയും, ടോളിനെയൊക്കെ പറ്റിയൊക്കെയാകുമ്പോൾ കേൾക്കുന്നവർക്കു ഒട്ടും അതിശയോക്തി തോന്നുമെന്ന പേടിയും വേണ്ട.

വെടി പാറഞ്ഞിരിക്കുന്നതിനിടക്കു സ്പോൺസരുടെ വരവറിയിച്ചു കൊണ്ട് അതാ പടിഞ്ഞാറു നിന്നും ഫോർഡ് ഐകോണിന്റെ ഹലോജൻ വെളിച്ചം കേറ്റം കയറി എത്തി. കാർ സൈഡാക്കി മൊതലിറങ്ങി. ഫണ്ട് ഖജാൻഞ്ചിയെ ഏൽ‌പ്പിച്ച് സ്പോൺസർ ഞങ്ങളുടെ കൂട്ടത്തിൽ കൂടി. ബീവറേജസ്സിൽ എന്താ പൂരമെന്നു വിചാരിച്ചിട്ടാ ഇഷ്ട്ടാ… തളിക്കുളം സ്കൂൾ ഗ്രൌൻഡിൽ പണ്ട് രാജീവ് ഗാന്ധി വന്നപ്പൊഴാണു ഞാൻ ഇതു പോലെ മുളയൊക്കെ കെട്ടി ആൾക്കാരെ നിയന്ത്രിക്കുന്നത് കണ്ടിട്ടുള്ളത്. ഷിനു സ്ഥിരം കസ്റ്റമറായതു കൊണ്ട് മാത്രമാണു ബീവറേജസ്സിൽ നിന്നും അന്നു സാധനം സംഘടിപ്പിക്കാൻ സാധിച്ചതു. ഷിനു വിസിറ്റിങ്ങ് വിസയിൽ ഗൾഫിലേക്കു പോന്ന അന്നു അവൻ സ്ഥിരമായി ചെല്ലാറുള്ള 8:15pmനു വാടാനപ്പള്ളി ബീവറേജ് രണ്ടു മിനിറ്റു നേരത്തെക്ക് ലൈറ്റ് ഓഫാക്കി മൌനം ആചരിച്ചു എന്നു നാട്ടിലൊക്കെ സംസാരമുണ്ട്. സത്യാവസ്ഥ എനിക്കറിയില്ലട്ടോ.

ആറ്റുകാൽ രാധാക്രഷ്ണന്റേയോ കാണിപ്പയൂരിന്റേയൊന്നും വാരഫലം ഞാൻ കേൾക്കാറില്ലെങ്കിലും ശ്രീമതി കാണാപാടമാക്കുന്നതു കൊണ്ട് വൈകീട്ടു ഇറങ്ങുമ്പോഴേ പറഞ്ഞു ഗുളികൻ അവിടേയും രാഹു മറ്റോടത്തും നിക്കുന്നതു കൊണ്ട് പോലീസ് പീഡനം, മാനഹാനി എന്നിവയിൽ നിന്നും തലനാരിഴക്കു രക്ഷപെടുമെന്നാണു ഈ വാരഫലം പറയുന്നത് അതുകൊണ്ടു ഒന്നു സൂക്ഷിച്ചോളൂട്ടോ എന്ന ശ്രീമതിയുടെ വാക്കിനു എന്നത്തേയും പോലെ പുല്ലു വില കൽ‌പ്പിച്ചിട്ടാണു വീട്ടിൽ നിന്നും ഇറങ്ങിയത്.

പോ‍ലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഡിസ്റ്റൊൺഷ്യക്ക് എന്നും രാമപുരത്തെ പോലീസ് സ്റ്റേഷനിൽ കീരിക്കാടൻ ജോസിനുള്ള സ്ഥാനമായിരുന്നത് കൊണ്ടു ഞങ്ങൾ ഒരു റിസ്ക്ക് എടുക്കണ്ടാന്നു കരുതി തൊട്ടടുത്തു തന്നെ സനു പണിയുന്ന വീടിന്റെ തറയിലേക്ക് മാറ്റി അന്നത്തെ റിയാലിറ്റി ഷോ. ഷിനു സാധനം വാങ്ങി വരുന്നതു വരെ കാത്തിരിക്കനുള്ള ക്ഷമയില്ലാത്തതിനാൽ തത്ക്കാലം രമേഷിന്റെ അവിടെ ബാക്കിയുണ്ടായിരുന്ന ഒൽഡ് അഡ്മിറലിൽ ഞങ്ങൾ തുടങ്ങി. നിപ്പനായി ഒരോന്നു വീശിയിരിക്കുന്നതിന്റെ ഇടക്കു ഷിനു നാലെണ്ണവുമായി പറന്നെത്തി.

ഓരോന്നു വിട്ടു ഒന്നു ഉഷാറായിവരുന്ന നേരത്താണു വീട്ടിൽ നിന്നും മൊബയിലിൽ ഒരു വിളി. ഗസ്റ്റ് ഉണ്ടു പോലും!!! കൊറ്റായി മുത്തിയമ്മയാണെ മൊബയിലിനെ മനസ്സിൽ പ്രാകി മറ്റുള്ളവരോടായി ആറാം തംബുരാൻ സ്റ്റ്യലിൽ പറഞ്ഞു മൂന്നാമത്തെത് ഒഴിച്ച് അതിൽ ഐസ്സ് അലിയുന്നതിനു മുമ്പ് ഞാനിങ്ങെത്താം….
തുടരണമെന്നുണ്ട്………..

5 comments:

  1. അടുത്ത ജന്മത്തിലെങ്കിലും ഞാന്‍ ഒരു ആണായി ജനിക്കും ഉറപ്പ്...ഈ പോസ്റ്റ് വായിച്ചു ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുത്തു..എന്നിട്ട് ഐസ് അലിയണേന് മുമ്പ് തിരിച്ചെത്തിയോ?
    തുടര്‍ന്നോളൂ..വായിക്കാന്‍ വരാം.

    ReplyDelete
  2. അടുത്ത ജന്മത്തിലെങ്കിലും ഞാന്‍ ഒരു ആണായി ജനിക്കും ഉറപ്പ്...ഈ പോസ്റ്റ് വായിച്ചു ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുത്തു..എന്നിട്ട് ഐസ് അലിയണേന് മുമ്പ് തിരിച്ചെത്തിയോ?
    തുടര്‍ന്നോളൂ..വായിക്കാന്‍ വരാം.

    ReplyDelete
  3. ഈ ഒരാഗ്രഹം ഇത്ര കടുപ്പിച്ചു പറയല്ലേ. വല്ല ഫെമിനിസവും ഉപജീവന മാര്‍ഗമാക്കിയിട്ടുള്ള പ്രോമിനെന്റ്റ് ഫിഗേര്സ് കേട്ടാല്‍ ഞാന്‍ തൂങ്ങും.

    ReplyDelete
  4. ടൈപ്പ് ചെയ്യാനുള്ള മടിയാണ് രണ്ടാം ഭാഗം വൈകുന്നത്.

    ReplyDelete
  5. ചാളിപ്പാടന്‍,
    എവിടെയാണ് മാഷ്ടെ വീട്? ജോഷി ചാളിപ്പാടന്റെ അയല്‍വാസിയാണോ?
    ഷിനു അയാളുടെ പാപ്പന്റെ മകനാണോ?

    ReplyDelete